ചാന്ദിപ്പുർ: ഇന്ത്യയുടെ ഇന്‍റർമീഡിയറ്റ് ബാലിസ്റ്റിക് മിസൈൽ അഗ്നി 3 പരീക്ഷണം വിജയം. ഒഡീഷയിലെ ചാന്ദിപ്പുരിലുള്ള ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. സ്ട്രാറ്റെജിക് ഫോഴ്സസ് കമാൻഡിന് കീഴിലായിരുന്നു പരീക്ഷണം.
മീഡിയം റേഞ്ച് മിസൈലായ അഗ്നി 3ന്‍റെ ദൂരപരിധി 3000 മുതൽ 3500 കിലോമീറ്റർ വരെയാണ്. പരീക്ഷണത്തിലൂടെ മിസൈലിന്‍റെ പ്രവർത്തന, സാങ്കേതിക ഘടകങ്ങൾ വിജയകരമായി പൂർത്തിയാക്കിയെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.
ആണവായുധങ്ങൾ വഹിക്കാനും മിസൈലിന് ശേഷിയുണ്ട്. ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന രണ്ട് ഘട്ട പ്രൊപൽഷൻ സവിശേഷതയാണ് അഗ്നി 3 മിസൈലിന് ഉള്ളത്.